About

മദീനതുന്നസ്വീഹ അത്തഅ്‌ലീമിയ്യ
വയനാട് ജില്ലയിലെ പഴയകാല മുസ്‌ലിം കുടിയേറ്റ പ്രദേശങ്ങളില്‍ ഏറ്റവും പ്രധാന ഇടമാണ് വടക്കേ വയനാട്. വിദൂര ദിക്കുകളില്‍ നിന്നെത്തിയ വിശ്രുതരായ സൂഫിവര്യന്‍മാരാണ് ഇവിടെ ഇസ്‌ലാമെത്തിച്ചത്. ജില്ലയിലെ പ്രബല മുസ്‌ലിം മഹല്ലുകള്‍ നിലവില്‍ വന്നതും ഇവരുടെ സാന്നിധ്യമുളളിടങ്ങളിലാണ്.
ഇക്കൂട്ടത്തില്‍ ശാഹുല്‍ മുര്‍തളാ(ഖ.സി) തങ്ങളിലൂടെ ഇസ്‌ലാമിന്റെ പ്രഭ പരന്ന പ്രദേശമാണ് കല്ല്യാണത്തും പള്ളിക്കല്‍. ആറര നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഈ പ്രദേശത്തെ ഇസ്‌ലാമിക സാന്നിധ്യത്തിന്. ഒപ്പം ഹൈദറൂസി, സഖാഫ് തുടങ്ങിയ പരമ്പരകളിലായി നിരവധി സയ്യിദ് കുടുംബങ്ങളും ഇവിടെ ഉണ്ട്.
എന്നാല്‍ വടക്കേ വയനാടിന്റെ ഇസ്‌ലാമിന്റെ പാരമ്പര്യത്തിനും ജനബാഹുല്യത്തിനും പര്യാപ്തമാകുന്ന രൂപത്തില്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഇവിടെയില്ല. ഈ കുറവ് പരിഹരിക്കുന്നതിനായി താലൂക്കിലെ അഭ്യുദയകാംക്ഷികളും വിദ്യാഭ്യാസ പ്രവര്‍ത്തകരും പ്രദേശത്തെ സയ്യിദന്‍മാരും വന്ദ്യരായ ഹസന്‍ മൗലവി ബാഖവിയുടെ നേതൃത്വത്തില്‍ ബഹുമുഖ പദ്ധതികളോടെ ആരംഭിച്ച സംരംഭമാണ് മദീനതുന്നസ്വീഹ അത്തഅ്‌ലീമിയ്യ. പ്രദേശത്തിന്റെ മതഭൗതിക വിദ്യാഭ്യാസരംഗത്ത് പുതുയുഗ പിറവിക്ക് ഇത് നിമിത്തമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
മദീനതുന്നന്നസ്വീഹ അത്തഅ്‌ലീമിയ്യയുടെ പ്രഥമ സംരംഭമാണ് മദീനതുന്നസ്വീഹ കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സ്. ആത്മീയ ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് വയനാട്ടിലെ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് ഈ സ്ഥാപനം. അത്യാധുനിക സാങ്കേതിക വിദ്യകളുടെ അതിപ്രസരണത്തില്‍ സ്വയം മറന്നുറങ്ങുന്ന സമൂഹത്തെ തൊട്ടുണര്‍ത്താനും ഇസ്‌ലാമിനെതിരെ ഉയര്‍ന്നു വരുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനും പ്രാപ്തരായ ഒരു പ്രബോധക നിരയെ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മദീനതുന്നസ്വീഹ കോളേജ് ഓഫ് ഇസ്ലാമിക് സയന്‍സ് സ്ഥാപിതമാകുന്നത്. 2016ല്‍ ശൈഖുനാ സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദാണ് ഇതിനു തുടക്കം കുറിച്ചുതന്നത്. ആദ്യ രണ്ട് ബാച്ചുകളിലായി ഇപ്പോള്‍ സ്ഥാപനത്തില്‍ 50 വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ആത്മീയ വിദ്യാഭ്യാസ രംഗത്ത് മുഖ്തസ്വറും ഭൗതിക രംഗത്ത് പി.ജി യും നേടുന്ന രൂപത്തിലുള്ള ഏഴ് വര്‍ഷത്തെ കോഴ്‌സാണ് ഇവിടെ പഠിതാക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.



Mission

Our mission

Vision

Our vision

Values

Our data

Contact

Wadee Nasweeha
Pallikkal
P.O Edavaka
670645
Wayanad
Kerala

info@nasweeha.org
+91 9961 083 361
www.nasweeha.org

Your Name (required)

Your Email (required)

Subject

Your Message